ഹ്രസ്വ ചിത്രം "സ്റ്റാർസ് ഇൻ ദി ഡാർക്‌നസ്" തിരുവനന്തപുരത്ത് നിള തിയറ്ററിൽ പ്രദർശിപ്പിക്കും


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച "സ്റ്റാർസ് ഇൻ ദി ഡാർക്‌നസ്" എന്ന ഹ്രസ്വ ചിത്രം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിള തിയറ്ററിൽ പ്രദർശിപ്പിക്കുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു.

'ലിൻസ് മീഡിയ' യുടെ സഹകരണത്തോടെ ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ആദ്യ പ്രദർശനം ബഹ്റൈനിലെ എപിക്സ് തീയറ്ററിൽ വെച്ച് നടന്നിരുന്നു. ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ വിനോദ് നാരായണൻ, സമിത എന്നിവരാണ് മുഖ്യവേഷങ്ങൾ ചെയ്തിരിക്കുന്നത്. കൂടാതെ ബഹ്റൈനിൽ നിന്നുമുള്ള 40 ലധികം കലാകാരൻമാരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായിരുന്ന വിനോദ് ആറ്റിങ്ങൽ, ബഹ്റൈൻ പ്രവാസിയായ സ്റ്റാൻലി തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളായി പ്രവർത്തിച്ചത്. ജേക്കബ് ക്രിയേറ്റീവ് ബീസാണ് സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത്. ഗാനങ്ങൾ പാടിയിരിക്കുന്നത് പ്രജോദ് കൃഷ, ശ്രീഷ്‌മ ജിലീബ് എന്നിവരാണ്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ എടത്തോടി ഭാസ്കരൻ, ലിനി സ്റ്റാൻലി, അജിത്ത് നായർ, ജേക്കബ് ക്രിയേറ്റീവ് ബീസ്, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി തോമസ് എന്നിവർ പങ്കെടുത്തു.

article-image

ു്ീേു

You might also like

Most Viewed