പൊടിക്കാറ്റ്; ജാഗ്രതാ നിർദ്ദേശവുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ഇന്നലെ രാത്രി ഒരു മണിയോടെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ദൂരക്കാഴ്ചയെയും ഗതാഗത സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും, വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.
ഇറാഖ്, കുവൈറ്റ്, വടക്കൻ, കിഴക്കൻ സൗദി അറേബ്യ എന്നിവിടങ്ങളിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിന്റെ തുടർച്ചയായിരിക്കാം ഈ കാലവസ്ഥയെന്നും, വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് വർദ്ധിക്കുമെന്നും ബഹ്റൈൻ കാലാവസ്ഥ കേന്ദ്ര അധികൃതരും വ്യക്തമാക്കി. കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡും അഭ്യർത്ഥിച്ചിട്ടുണ്ട്.
െിി