ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ കൊണ്ടാടി


മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ കൊണ്ടാടി. ഇടവക വികാരി റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിൽ, റവ. ഫാ. വർഗീസ് പാലയിൽ എന്നിവരുടെ മുഖ്യ കർമികത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെട്ടു. ഇന്നലെ മുതൽ ആരംഭിച്ച വചന ശുശ്രൂഷകൾക്ക് റവ. ഫാ. വർഗീസ് പാലയിൽ, റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ, റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ, വട്ടവേലിൽ എന്നിവർ നേതൃത്വം നൽകും.

ഏപ്രിൽ 16 ബുധനാഴ്ച്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, തുടർന്ന് പെസഹാ ശുശ്രൂഷയും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 18 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ ദു:ഖ വെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകൾ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ ആരംഭിക്കുമെന്നും, ഏപ്രിൽ 19 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഉയർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കുമെന്നും മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

article-image

aa

You might also like

Most Viewed