ഓശാന പെരുന്നാൾ ആചരിച്ച് ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രൽ

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ വിശുദ്ധ കുർബാന, പ്രദക്ഷണം, സ്ലിബാ ആഘോഷം തുടങ്ങിയ ശുശ്രുഷകളോടെ ആചരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലിത്ത ഡോ. മാത്യുസ് മാർ തീമൊത്തിയോസിന്റെ മുഖ്യ കാർമികത്വത്തിലും, ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. ഫാദർ സജി മേക്കാട്ട് എന്നിവരുടെ സഹ കാർമികത്വത്തിലുമാണ് ആരാധന നടന്നതെന്ന് കത്തീഡ്രല്‍ ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവര്‍ അറിയിച്ചു.
aa