ആർട്ട് ആന്റ് കളറിംഗ് മത്സരം സംഘടിപ്പിച്ചു



മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ആർട്ട് ആന്റ് കളറിംഗ് മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗങ്ങളായി തരം തിരിച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം തനിമ ചക്രവർത്തി നിർവ്വഹിച്ചു. കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കൈതാരത്ത് , മാധുരി പ്രകാശ് , രാജി ഉണ്ണികൃഷ്ണൻ , ജോയ് മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

article-image

ഗ്രൂപ്പ് ഒന്ന് ജൂനിയർ വിഭാഗത്തിൽ കരുൺ മാധവ്, ആധിഷ് ആർ രാകേഷ്, റിയാന മർക്കാം എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ഗ്രൂപ്പ് രണ്ട് സീനിയർ വിഭാഗത്തിൽ ദിയാ ഷെറിൻ, ശ്രീഹരി സന്തോഷ്, ഓൺഡ്രില ദേയ് എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ മുടി ദാനം ചെയ്ത സാൻവി സുജീഷിനെയും ചടങ്ങിൽ ആദരിച്ചു. കെപിഫ് അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ഷാജി പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു. ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed