'സ്നേഹരാവ്' കുടുംബ സംഗമം സംഘടിപ്പിച്ച് വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 'സ്നേഹരാവ്' എന്ന പേരിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികളും, ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും അരങ്ങേറി. റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി കെ. ജയൻ സ്വാഗതം ആശംസിച്ചു.
വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ബോണി മുളപ്പാമ്പള്ളി, ഭാരവാഹികളായ അനസ് റഹിം, അനൂപ് ശശികുമാർ, ദീപക് തണൽ, സന്തോഷ് ബാബു, അജിത് കുമാർ, ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഏരിയ ജോയിൻ സെക്രട്ടറി അജീഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഗീരീഷ് ബാബു നന്ദി പറഞ്ഞു.
aa