ഫോർമുല വൺ കാറോട്ട മത്സരത്തിൽ മക്ലാരൻ ടീമിന്റെ ഓസ്കാർ പിയസ്ട്രി വിജയി

മനാമ: ബഹ്റൈിനിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ മക്ലാരൻ ടീമിന്റെ ഓസ്കാർ പിയസ്ട്രി വിജയിയായി. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഓസ്കാർ പിയസ്ട്രി ലാപുകൾ വിട്ടുനൽകാതെ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മേഴ്സിഡസിന്‍റെ ജോർജ് റസലാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. മക്ലാരന്‍റെ തന്നെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. അതേസമയം കഴിഞ്ഞ രണ്ട് തവണ ബഹ്റൈൻ ഗ്രാൻഡ് പ്രീ എഫ് വൺ ജേതാവായ മാർക്സ് വെസ്റ്റാപ്പൻ ഇത്തവണ ആരാധകരെ നിരാശരാക്കി. ആറാമതായാണ് വെസ്റ്റാപ്പൻ ലാപ് പൂർത്തിയാക്കിയത്.
57 ലാപ് മത്സരങ്ങളായിരുന്നു ബഹ്റൈൻ ഗ്രാൻഡ് പ്രീയിലുണ്ടായിരുന്നത്. മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ ഇന്‍റർ നാഷനൽ സർക്യൂട്ടിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവാകശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുളള പ്രമുഖരും സമാപനചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
aa