കുവൈത്തിൽ നിന്നെത്തിയ യുവാവ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി


കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് ബഷീറിന്‍റെ മകൻ മുഹമ്മദ് ഫായിസ് ബഹ്റൈനിൽ നിര്യാതനായി. 22 വയസാണ് പ്രായം. ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയായിരുന്നു. ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ഫാത്തിമയും ഇളയ സഹോദരൻ ഫായിഖും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരൻ ഫസ്‍ലാൻ ഉപരിപഠനാവശ്യാർഥം ജോർജിയയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

 

article-image

dsz

You might also like

Most Viewed