മോഷ്ടിച്ച കാർഡുകളുപയോഗിച്ച് നികുതിയടച്ച വിദേശിക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കോടതി.

മോഷ്ടിച്ച കാർഡുകളുപയോഗിച്ച് നികുതിയടച്ച വിദേശിക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കാർഡുകളുപയോഗിച്ച് ബഹ്റൈനിലെ നിർമാണ സ്ഥാപനത്തിന്റെ 50,000 ദീനാർ വരുന്ന നികുതി ബില്ലുകളാണ് ഇയാൾ സർക്കാർ വെബ്സൈറ്റ് വഴി അടച്ചത്. കൂടാതെ പ്രതി ഒരു സ്ത്രീയുടെ അക്കൗണ്ടിൽനിന്ന് 300 ദീനാർ തട്ടിയെടുക്കുകയും ചെയ്തു. തടവിന് പുറമേ 5,000 ദീനാർ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
asafsaewsawes