14,000 ദിനാറിന്റെ വാച്ച് മോഷ്ടിച്ച വിദേശി അറസ്റ്റിൽ

ബഹ്‌റൈനിലെ ഒരു ഹെൽത്ത് ക്ലബിന്റെ ലോക്കറിൽ നിന്ന് 14,000 ദിനാർ വിലമതിക്കുന്ന വാച്ച് മോഷ്ടിച്ച 40 കാരനായ വിദേശിയെ പോലീസ്അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റുമായി ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് നാല് മണിക്കൂറിനുള്ളിലാണ് അറസ്റ്റ് നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പ്രതി പിടിയിലായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
dxzdcszsz