സുവർണം 2025: ‘പാപ’ സ്വപ്നഭവനം മെഗാ മ്യൂസിക്കൽ ഇവന്റ് മേയ് ഒന്നിന്

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മേയ് ഒന്ന് വ്യാഴാഴ്ച സുവർണം 2025 എന്ന പേരിൽ മെഗാ മ്യൂസിക് ഈവന്‍റ് സംഘടിപ്പിക്കുന്നു. വൈകീട്ട് ഏഴു മുതൽ 11വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. പ്രവേശനം സൗജന്യമാണ്. ഇതിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ബഹ്‌റൈനിൽ താമസിക്കുന്ന വീടില്ലാത്ത പത്തനംതിട്ട ജില്ലക്കാരനായ ഒരു പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുമെന്നു വാർത്താസമ്മേളത്തിൽ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുനു കുരുവിള, പ്രോഗ്രാം കൺവീനർ വിനീത്, രക്ഷാധികാരി സക്കറിയ സാമുവൽ, വൈസ് പ്രസിഡന്‍റ് മോൻസി ബാബു, ജോയന്റ് സെക്രട്ടറി സിജി തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോനി ഓടികണ്ടത്തിൽ, വിഷ്ണു പി. സോമൻ, അരുൺകുമാർ, വിപിൻ മാടത്തേത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
zxcxzxz