ഫോർമുല വൺ കാറോട്ട മത്സരത്തിന് ഇന്ന് സമാപനം

ബഹ്റൈനിൽ നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം ഇന്ന് സമാപിക്കും. പരിശീലന മത്സരവും യോഗ്യത മത്സരവും പൂർത്തിയാക്കിയ ടീമുകൾ ഇന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന അവസാന മത്സരത്തിനിറങ്ങും. 5 . 412 കിലോമീറ്ററാണ് ഒരു ലാപ്പിന്‍റെ ദൂരം. ആകെ 57 ലാപ്പുകളിലായി 308.238 കിലോമീറ്ററാണ് ആകെ റേസ് ദൂരം. 20 പേരടങ്ങുന്ന 10 ടീമുകളായാണ് മത്സരത്തിനിറങ്ങുക. കഴിഞ്ഞ രണ്ട് വർഷം കിരീടം ചൂടിയ റെഡ്ബുളിന്‍റെ മാക്‌സ് വെസ്റ്റപ്പെൻ ഇക്കുറിയും വലിയ പ്രതീക്ഷയിലാണ്. ഏപ്രിൽ ആറിന് നടന്ന ജപ്പാൻ ഗ്രാൻഡ് പ്രീയിലെ ജേതാവും വെസ്റ്റപ്പെനായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന മത്സരങ്ങളിൽ പൂർണാധിപത്യം സ്ഥാപിച്ച മക്ലാരൻ ടീമും പ്രതീക്ഷയിൽ ഒട്ടും പിന്നിലല്ല. സർക്യൂട്ടിന് പുറത്തെ വിനോദ പരിപാടികളിലും സന്ദർശകർ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. പ്രശസ്ത ഗായകരായ ആർ ത്രീ ഹാബിന്‍റെയും പെഗ്ഗി ഗൗവിന്‍റെയും സംഗീത നിശകൾക്ക് നിരവധി ശ്രോതാക്കാളാണെത്തിയത്. ഭക്ഷണ കൗണ്ടറുകൾ, പ്രഫസർ ബബിൾസ്, പോപ്പ് ദി ബലൂൺ മാൻ, കളർഫുൾ പപ്പറ്റ്സ്, അക്കേഷ്യ ഫ്ലാഗ് വേവേഴ്‌സ്, കലിംബ ബട്ടുകാഡ, ഡാപ്പർ ചാപ്‌സ് തുടങ്ങിയ കായിക വിനോദങ്ങളും ആകർഷകമാണ്.
fefsdsfsfg