ബിനു ചാക്കോക്ക് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി


ദീർഘകാലം ബഹ്‌റൈൻ പ്രവാസിയും ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ ബിനു ചാക്കോക്ക് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മിഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്‍റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മാരായ ജീസൺ ജോർജ്, മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത്, ദേശീയ സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, നെൽസൺ വർഗീസ്, ജില്ല ഭാരവാഹികളായ ജോൺസൺ ടി. തോമസ്, എ.പി മാത്യു, രാജീവ് പി. മാത്യു, എബ്രഹാം ജോർജ്, ബ്രൈറ്റ് രാജൻ, ബിജോയ് പ്രഭാകർ, ബിനു മാമ്മൻ, ഈപ്പൻ, ഷാജി ജോർജ്, റോബിൻ, റെജി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സിബി അടൂർ നന്ദിയും രേഖപ്പെടുത്തി.

article-image

asdsd

You might also like

Most Viewed