ഫെഡ് ബഹ്‌റൈൻ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ എറണാകുളം നിവാസികളായ കുട്ടികൾക്കുവേണ്ടി ഡ്രോയിങ് ആൻഡ് കളറിങ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ, ജൂനിയർ / സബ് ജൂനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ പങ്കെടുത്തു. ചിത്രകലാ അധ്യാപകനായ ഹരിദാസ് കുഞ്ഞച്ചൻ കുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും മത്സരം നിയന്ത്രിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സ്റ്റീവ്ൺസൺ അധ്യക്ഷ പ്രസംഗം നടത്തി. ലേഡീസ് വിംഗ് സെക്രട്ടറി ജിഷനാ രഞ്ജിത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ജോയിന്റ് സെക്രട്ടറി സുജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് രാജു, ജിജേഷ്, കാർളിൻ എന്നിവർ ആശംസകൾ നേർന്നു.
ഏപ്രിൽ 25 ന് നടക്കുന്ന ഫെഡ് ഈസ്റ്റർ -ഈദ് -വിഷു പ്രോഗ്രാമിൽ വച്ച് വിജയികളെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dfgdr