ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ ആരംഭിച്ചു

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപനും സെന്റ് തോമസ് വൈദിക സംഘം പ്രസിഡന്റുമായ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് മെത്രാപ്പോലീത്തായാണ് ഈ വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുന്നത്.
ഇടവക വികാരി റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാ. തോമസുകുട്ടി പി. എന്‍. റവ. ഫാ. സജി മേക്കാട്ട് എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. ശുശ്രൂഷകളുടെ ആരംഭമായി ഇന്നലെ നാല്‍പതാം വെള്ളി ആരാധനയും കാതോലിക്ക ദിനാഘോഷവും നടന്നു. ഇന്ന് വൈകിട്ട് 6.30ന് ഓശാന പെരുന്നാളിന്റെ ശുശ്രൂഷ നടക്കും. ഏപ്രിൽ 13, 14, 15 തീയതികളില്‍ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗങ്ങളും നടക്കും.
ഏപ്രില്‍ 16 ബുധനാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ സന്ധ്യ നമസ്കാരവും പെസഹാ പെരുന്നാളിന്റെ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ഏപ്രില്‍ 17 വ്യാഴാഴ്ച്ച വെകിട്ട് 6.00 മണി മുതല്‍ സന്ധ്യ നമസ്കാരവും കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും. ഏപ്രിൽ 18 വെള്ളിയാഴ്ച്ച രാവിലെ 7.00 മണി മുതല്‍ സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ വച്ച് ദു:ഖവെള്ളി ശുശ്രൂഷയും അതിന്റെ ഭാഗമായി പ്രദക്ഷിണവും സ്ലീബാ ആഘോഷവും കുരിശു കുമ്പിടീലും നടക്കും. ഏപ്രില്‍ 19 ശനിയാഴ്ച്ച രാവിലെ 6.00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും ദു:ഖശനിയുടെ വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 6.00 മണി മുതല്‍ സന്ധ്യ നമസ്കാരവും ഉയര്‍പ്പ് പെരുന്നാളിന്റെ വിശുദ്ധ കുര്‍ബ്ബാനയും ഉയര്‍പ്പ് പ്രഖ്യാപനവും നടക്കുമെന്ന് കത്തീഡ്രല്‍ ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവര്‍ അറിയിച്ചു.
sdfs