മൂന്ന് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി ബഹ്റൈൻ ഇന്‍റർനാഷനൽ വിമാനത്താവളം

മിഡിലീസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, 5-10 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവക്കുള്ള പുതിയ മൂന്ന് അന്താരാഷ്ട്ര അവാർഡുകൾ നേടി ബഹ്റൈൻ ഇന്‍റർനാഷനൽ വിമാനത്താവളം.
ഏപ്രിൽ ഒമ്പതിന് സ്പെയ്നിലെ മഡ്രിഡിൽ നടന്ന പാസഞ്ചേഴ്‌സ് ടെർമിനൽ എക്സ്പോയിലെ വേൾഡ് എയർപോർട്ട് അവാർഡ്ദാന ചടങ്ങിലാണ് അവാർഡുകൾ സമ്മാനിച്ചത്. വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈൻ എയർപോർട്ട് കമ്പനി ഫെസിലിറ്റി മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഇയാദ് ഇസ്മായീൽ അവാർഡ് സ്വീകരിച്ചു.
dfgfg