എഫ് വൺ കാറോട്ട മത്സരം രണ്ടാം ദിവസത്തിലേയ്ക്ക്

ബഹ്റൈനിലെ സാഖീറിലെ അന്താരാഷ്ട്ര സർക്ക്യൂട്ടിൽ ഇന്നലെ ആരംഭിച്ച എഫ് വൺ കാറോട്ട മത്സരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ ഒഴുകിയെത്തുന്നത്.
കാറോട്ടമത്സരങ്ങൾക്കൊപ്പം തന്നെ നിരവധി വിനോദ പരിപാടികളും കുടുംബ സൗഹൃദ പരിപാടികളും ഗെയിമുകളും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നുണ്ട്.
പ്രാദേശികവും അന്തർദ്ദേശീയവുമായ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളും ഏറെ ആകർഷകമാണ്. ഇന്നലെയും ഇന്നുമായി നടക്കുന്ന പ്രാക്ടീസ് മത്സരങ്ങൾക്ക് ശേഷം നാളെയാണ് ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്.
asdad