ഓശാന പെരുന്നാൾ ആചരിച്ച് ബഹ്റൈൻ ക്രൈസ്തവ സമൂഹം


മനാമ:

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു. യേശു കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോൾ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് പെരുന്നാളിലൂടെ അനുസ്മരിക്കുന്നത്.

article-image

മനാമ തിരുഹൃദയയ ദേവാലയത്തിലെ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോസഫിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക്‌ ഫാ. ജോൺ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. നിക്കോൾസൺ, ഫാ. വിക്ടർ പ്രകാശ്, ഫാ. ഡാരിൽ ഫെർണാണ്ടസ്, ഫാ. അന്തോണി അൽമസാൻ , ഫാ. ജോസ് എഡ്‌വേർഡോ, ഫാ. സെബാസ്റ്റ്യൻ ഐസക്, ഫാ. സാബ്രാൻ മുഗൾ, ഫാ. സരോജിത് മണ്ടൽ, ഫാ. അംബാഗഹഗെ ഫെർണാണ്ടോ എന്നിവർ സഹ കാർമികത്വം വഹിച്ചു.

article-image

aa

article-image

aa

You might also like

Most Viewed