ഹമദ് രാജാവ് റോയൽ ബഹ്റൈൻ വ്യോമസേനയുടെ ആസ്ഥാനം സന്ദർശിച്ചു


മനാമ: ബഹ്റൈൻ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ റോയൽ ബഹ്റൈൻ വ്യോമസേനയുടെ (ആർ.ബി.എ.എഫ്) ആസ്ഥാനം സന്ദർശിച്ചു.

ഇസ് വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ ബഹൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ സ്വീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചീഫ് ഓഫ് സ്‌റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി, ആർ.ബി.എ.എ.ഫ്. കമാൻഡർ എയർ വൈസ് മാർഷൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.

ബി.ഡി.എഫിന്റെറെ വിവിധ യൂണിറ്റുകളുടെയും ശേഷികളുടെയും തുടർച്ചയായ മെച്ചപ്പെടുത്തലിൻ്റെ ഭാഗമായി പുതുതായി വാങ്ങിയ ആഗോളതലത്തിൽ ഏറ്റവും നൂതനമായവയിൽപെട്ട യുദ്ധവിമാനങ്ങൾ പരിശോധിച്ചുകൊണ്ടാണ് രാജാവ് സന്ദർശനം ആരംഭിച്ചത്. തുടർന്ന്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സേനയെ കൂടുതൽ നവീകരിക്കുന്നതിനുള്ള നിലവിലെ പദ്ധതികൾ ആർ.ബി.എ.എഫ്. കമാൻഡർ രാജാവിനോട് വിശദീകരിച്ചു.

ആർ.ബി.എ.എഫ്. ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും രാജാവ് നന്ദി പറഞ്ഞു. രാജ്യത്തെയും അതിൻ്റെ പുരോഗതിയെയും പൗരരുടെ സുരക്ഷയെയും സംരക്ഷിക്കുക എന്ന ദേശീയ കടമ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ നിറവേറ്റുന്നതിൽ മറ്റ് ബി.ഡി.എഫ്. യൂണിറ്റുകളിലെ സഹപ്രവർത്തകരോടൊപ്പം അവർ നടത്തിയ യോജിച്ച ശ്രമങ്ങളെ രാജാവ് പ്രശംസിച്ചു. സൈന്യത്തിൽ ബഹൈൻ സ്ത്രീകളുടെ പങ്കിനെയും എല്ലാ മേഖലകളിലും ദേശീയ പുരോഗതിക്ക് അവർ നൽകിയ സംഭാവനകളെയും രാജാവ് പ്രശംസിച്ചു.

article-image

sdfdsf

You might also like

Most Viewed