ഈദിയ്യ - 2025 ഈദ് സംഗമം ശ്രദ്ധേയമായി

അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം ഈദ് പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഈദിയ്യ - 2025 ഈദ് സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റയ്യാൻ മദ്റസ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ ഖുർആൻ പാരായണ മത്സരം, പ്രസംഗ മത്സരം, ജസ്റ്റ് എ മിനിറ്റ്, മധുരം മലയാളം, ക്വിസ് മത്സരം, ഗാനാലാപനം, ഖുർആൻ അന്താക്ഷരി തുടങ്ങിയവ അരങ്ങേറി.
പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ട്രഷറർ ഹംസ അമേത്ത്, സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉസ്താദ് സമീർ ഫാറൂഖി, സയ്യദ് മുഹമ്മദ് ഹംറാസ്, വസീം അൽ ഹികമി എന്നിവരുടെ ക്ലാസുകൾ സദസ്സിന് വിജ്ഞാനമേകുന്നവയായിരുന്നു. അബ്ദു ലത്വീഫ് ചാലിയം, സാദിഖ് ബിൻ യഹ്‌യ, അബ്ദു ലത്വീഫ് സി.എം., ഫക്രുദ്ദീൻ അലി അഹ്മദ്, ലത്വീഫ് അലിയമ്പത്ത്, തൗസീഫ് അഷ്‌റഫ്, ബിനു ഇസ്മായിൽ, മുഹമ്മദ് നസീർ, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
sdfsf