ബഹ്റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രിൽ 15ന്


ബഹ്റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രിൽ 15ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിക്കും. ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി ഏപ്രിൽ 16ന് സമാപിക്കും. സ്മാർട്ട് അർബൻ വികസനത്തിൽ ആഗോള വൈദഗ്‌ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുൻനിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.

മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ ഒമ്പത് സർക്കാർ സ്ഥാപനങ്ങൾ പങ്കെടുക്കും.

സ്മാർട്ട് അർബൻ പ്ലാനിങ്ങിലും സുസ്ഥിര ഡിജിറ്റൽ സൊല്യൂഷനുകളിലും സഹകരണം വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ജിബൂതി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തവും ഉച്ചകോടിയിലുണ്ടാകും. സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പ്രാദേശിക കമ്പനികൾ, സ്റ്റാർട്ടപ്പ് കമ്പനികൾ എന്നിവരുൾപ്പെടെ 15ലധികം പ്രദർശകർ എക്സിബിഷനിൽ പങ്കെടുക്കും.

article-image

dsfsdf

You might also like

Most Viewed