പ്രവാസി സുരക്ഷാ നിധി പദ്ധതിയിൽ അംഗത്വം പുതുക്കുന്നതിനും പുതുതായി അംഗത്വമെടുക്കുന്നതിനുമായുള്ള കാമ്പയിന് നാളെ തുടക്കമാകും

ബഹ്റൈൻ ഐ.സി.എഫിന്റെ ജീവ കാരുണ്യ മേഖലയിലെ ശ്രദ്ധേയമായ പദ്ധതിയായ പ്രവാസി സുരക്ഷാ നിധി പദ്ധതിയിൽ അംഗത്വം പുതുക്കുന്നതിനും പുതുതായി അംഗത്വമെടുക്കുന്നതിനുമായി ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിൽ അംഗമായിരിക്കേ ഗുരുതര അസുഖങ്ങൾ പിടിപെടുകയോ പെട്ടെന്നുള്ള അപകടങ്ങൾ സംഭവിക്കുകയോ ചെയ്‌താൽ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെ സഹായ ധനമായും, അംഗങ്ങളിൽ ആരെങ്കിലും ആത്മഹത്യയിലൂടെയല്ലാതെ മരണമടഞ്ഞാൽ അവരുടെ കുടുംബത്തിന് നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വരെ ധന സഹായവും നൽകി വരുന്നുണ്ട്.
2006 ൽ തുടക്കം കുറിച്ച ഈ പരസ്‌പര സഹായ പദ്ധതിയിൽ നിലവിൽ രണ്ടായിരത്തോളം പേരാണ് അംഗങ്ങളായിട്ടുള്ളത്. ഇതിൽ അംഗത്വമെടുക്കുന്നതിനും മറ്റ് വിശദ വിവരങ്ങൾക്കും 3362 5767 അല്ലെങ്കിൽ 39451495 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dfdgfg