താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് അഞ്ച് പേരെ ബഹ്റൈനിൽ പിടികൂടി


താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് അഞ്ച് പേരെ ബഹ്റൈനിൽ പിടികൂടി. ഒരു മില്യൺ ദിനാർ വിപണി മൂല്യമുള്ള കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 28നും 51 ഇടയിൽ പ്രായമുള്ള വിവിധ രാജ്യക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കഞ്ചാവ് ചെടികൾ വളർത്തുന്നതിനോടൊപ്പം അവ വിപണിയിലെത്തിക്കുന്നതിനായുള്ള ഉപകരണങ്ങളും ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ട് കെട്ടിയതായും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed