മനാമ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി കോസ്റ്റ് ഗാർഡ്

മനാമ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി കോസ്റ്റ് ഗാർഡ്. ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് അതോറിറ്റി മാരിടൈം കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് എന്നിവരെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. രാജ്യത്ത് മത്സ്യ ബന്ധന നിരോധനമടക്കമുള്ള നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഫിഷ് മാർക്കറ്റിലടക്കം പരിശോധന നടത്തിയത്.
നിയമങ്ങൾ ലംഘിച്ചതിനും ലൈസൻസില്ലാതെ തൊഴിലിൽ ഏർപ്പെട്ടതിനും നിരവധി വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളും രാജ്യത്തിന്‍റെ മത്സ്യബന്ധന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ബഹ്റൈന്‍റെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി.
dfgdgf