ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുക്കാനായി താരങ്ങൾ എത്തിത്തുടങ്ങി


ബഹ്റൈനിൽ അരങ്ങേറുന്ന ഏറ്റവും പ്രധാപ്പെട്ട പരിപാടികളിൽ ഒന്നായ ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. മത്സരത്തിൽ പങ്കെടുക്കാനായി നിരവധി താരങ്ങളും ഇതിനകം ബഹ്റനിലെത്തിയിട്ടുണ്ട്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് വെൽക്കം ടീമാണ് ഇവരെ സ്വീകരിച്ചത്.

രണ്ടുതവണ ലോക ചാമ്പ്യനായ ആസ്റ്റൺ മാർട്ടിൻ താരം ഫെർണാണ്ടോ അലോൺസോ, മെഴ്‌സിഡസിന്റെ ആൻഡ്രിയ കിമി അന്റൊനെല്ലി, വില്യംസിന്റെ കാർലോസ് സൈൻസ്, അലക്‌സാണ്ടർ ആൽബൺ, റെഡ് ബുൾ റേസിങ്ങിന്റെ യുകി സുനോഡ, ഹാസിന്റെ എസ്റ്റെബാൻ ഒകോൺ, റേസിങ് ബെല്ലിന്റെ ഐസക് ഹജ്ജാർ, ലിയാം ലോസൺ തുടങ്ങിയവർ എത്തിയ താരങ്ങളിൽ പ്രമുഖരാണ്.

ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്‍റർ നാഷനൽ സർക്യൂട്ടിൽ അരങ്ങേറുന്ന എഫ് വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീയോടനുബന്ധിച്ച് പ്രശസ്ത സംഗീതജ്ഞരുടേതടക്കമുള്ള പ്രകടനങ്ങളും അരങ്ങേറും. ഓസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് എഫ് വൺ ടീം ബഹ്റൈനിലെത്തുന്നത്. നിലവിൽ മത്സരത്തിനായുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റൊഴിഞ്ഞിട്ടുണ്ടെന്നും എഫ് വൺ അധികൃതർ വ്യക്തമാക്കി.

article-image

sdfdsf

article-image

fg

You might also like

Most Viewed