എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറം ശില്പശാല സംഘടിപ്പിച്ചു


എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, *പത്താം ക്ലാസും, പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും വേണ്ടി, വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകൾക്ക് വേണ്ടിയുള്ള എൻട്രൻസ് എക്സാം, തുടർ കോഴ്സുകൾ ഉള്ള കോളേജുകൾ, വിദേശ പഠന സാധ്യതകളെ പ്പറ്റി ശില്പശാല സംഘടിപ്പിച്ചു ഏപ്രിൽ 4 ന് (വെള്ളിയാഴ്ച) വൈകിട്ട് 07:30 പിഎം എസ്. എൻ. സി. എസ് സിൽവർ ജൂബിലി ഹാളിൽ വച്ച്
ബഹറിലെ അറിയപ്പെടുന്ന കരിയർ കൗൺസിലറായ ശ്രീമതി ജോസി തോമസ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരക യായിരുന്നു. ചെയർമാൻ കൃഷ്ണകുമാർ ജോസി തോമസിനെ ഉപഹാരം നൽകി ആദരിച്ചു. സെക്രെട്ടറി ശ്രീകാന്ത് എം എസ്, കോർഡിനേറ്റർ മാരായ രമ്യ ശ്രീകാന്ത്, ജിനേഷ്, രമ്യ അരുൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി നന്ദി രേഖ പ്പെടുത്തി.

article-image

xdfgfsdgdsedas

You might also like

Most Viewed