പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ 2025 -27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ 2025 -27  വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഓൺലൈനിൽ കൂടിയ  ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലയളവിൽ കമ്മിറ്റി നടത്തിയ പ്രവർത്തന റിപ്പോർട്ടും അതിന്മേലുള്ള ചർച്ചയും യോഗത്തിൽ നടന്നു.

പുതിയ പ്രസിഡന്റായി  റിയാസ് സലിം മാക്കാർ (ഖത്തർ) ജനറൽ സെക്രട്ടറിയായി ഷാൻ പി എസ് (മാലിദീപ്)  ട്രഷററായി  ഫിറോഷ് ഖാൻ (ബഹ്‌റൈൻ) എന്നിവരെയും  വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം ചാത്തന്തറ (ബഹ്‌റൈൻ), ബഷീർ ഇബ്രാഹിം (യൂഎഇ), അനീഷ് ഹനീഫ (യൂഎഇ), സെക്രട്ടറിമാരായി സജീർ പേഴുംപാറ (സൗദി), അൽത്താഫ് മുഹമ്മദ് (യൂഎഇ), ഹസ്‌ബിൽ കോട്ടാങ്ങൽ (കുവൈറ്റ്) എന്നിവരെയും അഡ്വൈസറി ബോർഡ് ചെയർമാൻ ആയി ഷറഫുദീൻ ബാഖവി ചുങ്കപ്പാറയേയും മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അഡ്വൈസറി ബോർഡ് അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. താഹിർ തിരുവല്ല സ്വാഗതവും  ഷാൻ പി എസ് നന്ദിയും പറഞ്ഞു.

article-image

്ും്ു

You might also like

Most Viewed