മുഹറഖ് മലയാളി സമാജം മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഈദ് സ്നേഹ സംഗമം എന്ന പേരിൽ മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എം.എം.എസ് ഓഫിസിൽ നടന്ന പരിപാടി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപദേശക സമിതി അംഗം ലത്തീഫ് കോളിക്കൽ, മുൻ പ്രസിഡന്റുമാരായ അൻവർ നിലമ്പൂർ, ശിഹാബ് കറുകപുത്തൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മഞ്ചാടി ബാലവേദി, വനിതാവേദി, സർഗവേദി എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാവിരുന്നുകൾ അരങ്ങേറി. എന്റർടൈൻമെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് നന്ദി പറഞ്ഞു.
േ്ിേ്ി