വയനാട് ദുരന്തബാധിതർക്കായി ബഹ്‌റൈൻ നവകേരള സമാഹരിച്ച തുക കൈമാറി

വയനാട് ദുരന്തബാധിതർക്കായി ബഹ്‌റൈൻ നവകേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി റവന്യൂ മന്ത്രി കെ. രാജന് ബഹ്‌റൈൻ നവകേരളയുടെ പ്രസിഡന്റ് എൻ.കെ. ജയനും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്ന് കൈമാറി.
ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആർ അനിൽ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, എം.പിമാരായ പി.പി സുനീർ, പി. സന്തോഷ് കുമാർ, മുൻ നാദാപുരം എം.എൽ.എ സത്യൻ മൊകേരി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, തൃശൂർ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
്ി്ി