ബഹ്റൈൻ ജയിലുകളിൽ ആകെ 181 ഇന്ത്യക്കാർ ഉള്ളതായി റിപ്പോർട്ട്


ബഹ്റൈൻ ജയിലുകളിൽ ആകെ 181 ഇന്ത്യക്കാർ ഉള്ളതായി റിപ്പോർട്ട്. ഫെബ്രുവരി ആദ്യവാരത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ബഹ്റൈൻ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തെ കുറിച്ച് സൂചിപ്പിച്ചത്. ഇതുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിലായി 6478 ഇന്ത്യക്കാരാണ് വിവിധ കേസുകളിലായി ജയിലുകളിലുള്ളത്. കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരും വിചാരണയിലുള്ളവരും ഉൾപ്പെടെയാണ് ഈ കണക്ക്.

ബഹ്റൈനിൽ ആറ് മാസം മുമ്പ് 313 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 132 പേർ ജയിൽ മോചിതരാവുകയോ നാടുകടത്തുകയോ ചെയ്തതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആകെ 10,152 ഇന്ത്യൻ തടവുകാരാണ് 86 രാജ്യങ്ങളിലായി ഉള്ളത്. സൗദി അറേബ്യയിൽ മാത്രം 2633 പേരും, യുഎഇയിൽ 2518  പേരുമാണ് ഉള്ളത്. ലോക്സഭാ അംഗം ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഈ വിവരങ്ങൾ നൽകിയത്.

അതേസമയം, കഴിഞ്ഞ റമദാനിൽ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഉൾപ്പെട്ടവരുടെ കണക്ക് പുറത്തുവരുന്നതോടെ തടുവുകാരുടെ എണ്ണം ഇനിയും കുറയും.

article-image

ാീിാേീ

You might also like

Most Viewed