പാസ്പോർട്ട് ഗ്ലോബൽ ഇൻഡെക്സിൽ റാങ്കിങ് നിലനിർത്തി ബഹ്റൈൻ

പാസ്പോർട്ട് ഗ്ലോബൽ ഇൻഡെക്സിൽ റാങ്കിങ് നിലനിർത്തി ബഹ്റൈൻ. യാത്ര രേഖയെന്ന നിലയിൽ അതിന്‍റെ മൂല്യം, വിശേഷാവകാശം വ്യക്തിസ്വാതന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി നൊമാഡ് പാസ്പോർട്ട് ഇൻഡെക്സ് പുറത്തുവിട്ട 2025ലെ പട്ടിക പ്രകാരമാണ് ബഹ്റൈൻ തങ്ങളുടെ റാങ്കിങ് നിലനിർത്തിയത്. വിസ ഫ്രീ യാത്ര, ടാക്സേഷൻ, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം മുതലായവയും പട്ടിക തയാറാക്കുന്നതിന് മാനദണ്ഡങ്ങളാണ്.
199 രാജ്യങ്ങളിൽനിന്ന് 103ആം സ്ഥാനമാണ് ബഹ്റൈൻ നിലനിർത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ആഗോള തലത്തിൽ പത്താം സ്ഥാനത്തുള്ള യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ 148ആം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ഖ്യാതി ഐറിഷ് പാസ്പോർട്ടിനാണ്. പട്ടികയിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഗ്രീസ് മൂന്നാമതും പോർചുഗൽ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകൾ പാകിസ്താൻ, ഇറാഖ്, എറിത്രീയ, യമൻ, അഫ്ഗാനിസ്താൻ എന്നിവയുടേതാണ്.
്േിേി്