നോളജ് വില്ലേജ് ബ്ലോഗിന്റെ ഉദ്ഘാടനം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു

അംഗന്‍വാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരണത്തോടൊപ്പം, വിദ്യാർത്ഥികൾക്ക് തൊഴില്‍ സംരംഭകത്വ വൈദഗ്ങ്ങൾ നേടാനുള്ള സഹായം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച നോളജ് വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ വീഡിയോകൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നോളജ് വില്ലേജ് ബ്ലോഗിന്റെ ഉദ്ഘാടനം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹ്‌റൈനിൽ എത്തിയ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്റൈൻ പ്രവാസിയും റാന്നി സ്വദേശിയുമായ സുനിൽ തോമസ് റാന്നി ആണ് ബ്ലോഗ് നിർമ്മിച്ചത്. അടുത്ത ഘട്ടത്തിൽ പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമെന്ന് സുനിൽ തോമസ് പറഞ്ഞു.
fbb