‘ഷെഫ്‌സ് പാലറ്റ്’ ഗ്ലോബൽ റൈസ് ഫ്യൂഷൻ ഫെസ്റ്റ് പാചക മത്സരം സംഘടിപ്പിച്ചു

‘ഷെഫ്‌സ് പാലറ്റ്’ ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് ഗ്ലോബൽ റൈസ് ഫ്യൂഷൻ ഫെസ്റ്റ് പാചക മത്സരം സംഘടിപ്പിച്ചു. ബഹ്‌റൈനിൽ ലഭിക്കുന്ന വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ തരം അരി ഉപയോഗിച്ച് പാചക കലയിലെ സർഗ്ഗാത്മകതയും നവീകരണവും സമന്വയിപ്പിച്ച പാചക മത്സരത്തിൽ വിവിധ രാജ്യങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു.
ശ്രീലങ്ക സ്വദേശിനിയായ ഭാഗ്യ എല്ഗിവിറ്റ ഒന്നാം സ്‌ഥാനവും ശിവാംമ്പിക രണ്ടാം സ്‌ഥാനവും, ബുഷറ റസാഖ് മൂന്നാം സ്‌ഥാനവും നേടി. ബെസ്റ്റ് ക്രീയേറ്റിവിറ്റിയിൽ ആബിദ സഗീർ, ബെസ്റ്റ് പ്രസന്റേഷൻ ലീമ ജോസഫ്, ബെസ്റ്റ് ഫ്യൂഷൻ സുനിത റോസാരിയോ എന്നിവർ വിജയികളായി. ഷെഫ് മൗറിസിയോ ഫെറായുവോലോ, ഷെഫ് ഹനാൻ ഓസ്മാൻ. ഷെഫ് പിക്കോ ആലപ്പാട്ട് , ഷെഫ് റെനലിൻ മെനറ്റോ എന്നിവർ പ്രധാന വിധികർത്താക്കളായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്ത റൈസ് ഫ്യൂഷന് ഫെസ്റ്റ് ഷെഫ് അനാൻ എം ആലാത്തൂവി ആശംസകൾ നേർന്നു. വിജയികൾക്കുള്ള സമ്മാന ദാനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിർവഹിച്ചു.
ഷെഫ്‌സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളർത്താൻ വിവിധ പരിപാടികൾ ലക്ഷ്യമിടുന്നതായും പാചക കലയെ കുറിച്ചുള്ള വെബിനാറുകൾ, പാചക മത്സരങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പാചക ക്‌ളാസ്സുകൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കുമെന്നും ഷെഫ്‌സ് പാലറ്റ് ഭാരവാഹികൾ അറിയിച്ചു.
fgg