ബഹ്റൈൻ പ്രതിഭ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖലാ സാംസ്കാരിക ഉത്സവം ദിശ-2025 ന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ വെച്ച് നടന്ന ചെസ് ടൂർണമെന്റ് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി സഖാവ് മിജോഷ് മോറാഴ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷനിൽ കുമാർ സ്വാഗതം പറഞ്ഞ ഉദ്ഘാടന യോഗത്തിൽ ഗുദൈബിയ യൂണിറ്റ് സെക്രട്ടറി സുരേഷ് വയനാട് അദ്ധ്യക്ഷത വഹിച്ചു.
ബഹ്റൈൻ ചെസ് ഫെഡറേഷന്റെ പ്രസിഡന്റ് അൻമാർ അഹമ്മദി മത്സരവേദി സന്ദർശിച്ചു. ആറ് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുൻ്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിച്ചു. അണ്ടർ 16 വിഭാഗത്തിൽ നവനീത് ശ്രീകാന്ത്,ആരാധ്യ റോയ് , ഋഷി എൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയപ്പോൾ അണ്ടർ 10 വിഭാഗത്തിൽ ഇഹാൻ , ഹൈന്ദവ് , എസ്തർ വിവേക് എന്നിവർ വിജയികളായി.
sdfsdf
പ്രതിഭ രക്ഷധികാരി സമിതി അംഗം സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ എന്നിവർ വിജയികൾക്ക് ട്രോഫിയും മേഡലുകളും നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നൽകി.
dfx