വിഷ്വൽ സ്റ്റോറി ടെല്ലിംഗ് വർക്ക്ഷോപ്പ് കേരളീയ സമാജത്തിൽ പുരോഗമിക്കുന്നു

ബി കെ എസ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷ്വൽ സ്റ്റോറി ടെല്ലിംഗ് വർക്ക്ഷോപ്പ് കേരളീയ സമാജത്തിൽ പുരോഗമിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ് ആണ് ക്യാമ്പ് ഡയറക്ടർ. സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ഫിലിം ക്ലബ്ബ് ക്ലബ് കൺവീനർ അരുൺ.ആർ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. ചലച്ചിത്ര പഠനത്തിന്റെ ആമുഖം, ചലച്ചിത്രരംഗത്തെ നൂതന പ്രവണതകൾ, കഥാ- തിരക്കഥാ ചർച്ചകൾ, പ്രായോഗിക ഛായാഗ്രഹണം, പ്രകാശത്തിന്റെയും ലൈറ്റിംഗിന്റെയും ഗുണനിലവാരം ചലച്ചിത്രനിർമ്മാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, കഥയുടെയും കഥാപരിസരങ്ങളുടെയും തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളിലായി സംഘടിപ്പിക്കന്ന വർക്ക് ഷോപ്പ് ഏപ്രിൽ 11ന് ക്യാമ്പിൽ നിന്നു തെരഞ്ഞെടുക്കുന്ന തിരക്കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തോടെ അവസാനിക്കും.
തുടർന്ന് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഓൺ ലൈൻ ആയിട്ട് പഠിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
sdfsd