സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് പ്രസവാവധി വർധിപ്പിക്കാനുള്ള നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ


സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 60 ദിവസത്തിൽനിന്ന് 70 ദിവസമായി വർധിപ്പിക്കാനുള്ള നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. 2012 ലെ തൊഴിൽ നി‍യമനം ഭേദഗതി ചെയ്യുന്ന കരട് ബിൽ എം.പി ഹനാൻ ഫർദാന്‍റെ നേതൃത്വത്തിലാണ് സമർപ്പിച്ചത്. നിർദേശം അംഗീകരിക്കുകയാണെങ്കിൽ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി 70 ദിവസമായി വർധിപ്പിക്കുകയും ആവശ്യപ്പെടുകയാണെങ്കിൽ 15 ദിവസത്തെ ശമ്പളമില്ലാത്ത അധിക അവധി കൂടി വനിതാജീവനക്കാർക്കുകയും ചെയ്യും. വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ചർച്ചക്കിടും.

ഈ കാലയളവ് മാതൃ-ശിശു ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണെന്നും, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ നിലവിൽ കൂടുതൽ പ്രസവാവധി നൽകുന്നുണ്ടെന്നും ബഹ്‌റൈൻ ഇത് പിന്തുടരണമെന്നും എം.പിമാർ പറഞ്ഞു. എന്നാൽ നിർദേശത്തിന് മറ്റ് എം.പിമാരിൽനിന്ന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

അവധി നീട്ടി നൽകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലുടമകളെ വനിതാ ജീവനക്കാരെ നിയമിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ടിങ് തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ഖലഫ് എതിർപ്പ് പ്രകടിപ്പിച്ചത്. സമാന ആശങ്കയാണ് സുപ്രീം കൗൺസിൽ ഫോർ വുമണും അറി‍യിച്ചത്.

article-image

sdfsdf

You might also like

Most Viewed