യാത്രയയപ്പ് നൽകി

47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശമായ മയ്യഴിയിലേക്ക് യാത്രയാകുന്ന പുതിയ പുരയിൽ റെഷീദിനും കുടുംബത്തിനും പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്‌സ്" യാത്രയയപ്പ് നൽകി.
വി.സി. താഹിർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. വി.പി. ഷംസുദ്ദീൻ, ജാവേദ് ടി.സി.എ, റഷീദ് മാഹി എന്നിവർ ആശംസകൾ നേർന്നു. വി.സി. നിയാസ്, റിജാസ് റഷീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
്ിു്േു