ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം നിർവഹിച്ചു

അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാളവിഭാഗം പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ നിർവഹിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യാലിൽ, മുഹമ്മദ് മിൻഹാൻ പട്ല, എന്നിവർക്കൊപ്പം ആദ്യത്തെ പതിനൊന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമാണ് കൈമാറിയത്.
ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പൊതു പരീക്ഷ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെന്റർ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, യാഖൂബ് ഈസ, വി.പി. അബ്ദുൽ റസാഖ്, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു. പരീക്ഷാ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി പരിപാടികൾ നിയന്ത്രിച്ചു.
്േിേ്ി