ട്രാഫിക്ക് സംബന്ധമായ ഇടപാടുകൾ ഓൺലൈനിൽ വർദ്ധിച്ചതായി അധികൃത‌ർ


ട്രാഫിക്ക് സംബന്ധമായ ഇടപാടുകൾ ഓൺലൈനിൽ വർദ്ധിച്ചതായി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന 1.4 ദശലക്ഷത്തിലധികം ട്രാഫിക് സംബന്ധമായ ഇടപാടുകളിൽ 81.1 ശതമാനവും ഓൺലൈൻ വഴിയാണ് നടന്നത്. മറ്റു ജി.സി.സി രാജ്യങ്ങളുമായി ഇലക്ട്രോണിക് സംവിധാനം ബന്ധിപ്പിക്കാനുള്ള പദ്ധതികളും രാജ്യത്ത് പുരോഗമിക്കുകയാണ്.

നിലവിൽ, രാജ്യത്ത് വാഹന പരിശോധനക്കായി 12 ലൈസൻസുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം 33,000ത്തിലധികം വിദ്യാർഥികൾക്ക് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നൽകിയിട്ടുണ്ട്. നിയമലംഘനങ്ങളിൽ 27 ശതമാനം കുറവുണ്ടായതായും ട്രാഫിക്ക് മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

article-image

േ്ിേി

You might also like

Most Viewed