ബഹ്റൈൻ ഐ.സി എഫ് മദ്രസ്സകളിലെ പൊതുപരീക്ഷ ഏപ്രിൽ 5 ന് തുടങ്ങും


മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകളിലെ 5, 7, 10 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷ ഏപ്രിൽ 5, 6 (ശനി, ഞായർ) തിയ്യതികളിൽ നടക്കും.

മുഹറഖ്, മനാമ, സൽമാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുളളത്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 മദ്രസ്സകളിൽ നിന്നായി 164 വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. ഐ.സി.എഫ്. മോറൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമിനിന്റെയും നേതൃത്വത്തിൽ പരീക്ഷക്കായുളള ഒരുക്കങ്ങൾ പൂർത്തികരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കെ. സി. സൈനുദ്ധീൻ സഖാഫി, അബ്ദുൽ ഹകിം സഖാഫി കിനാലൂർ, ശിഹാബുദ്ധീൻ സി.ജി.വി, ഷംസുദ്ധീൻ സുഹ്രി, നസീഫ് അൽ ഹസനി, മൻസൂർ അഹ്സനി, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, മജീദ് സഅദി എന്നിവരെ സൂപ്പർവൈസർമാരായി നിയോഗിച്ചു. എസ്.ജെ.എം, ഐ.സി.എഫ് നേതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

article-image

കരരക

You might also like

Most Viewed