മലയാളത്തിലെ ആദ്യ AI - 3D അനിമേഷൻ ഹ്രസ്വ ചിത്രം സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസ് നാളെ ബഹ്റൈനിൽ റിലീസ് ചെയ്യുന്നു


മനാമ

ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ സ്റ്റാർസ് ഇൻ ദി ഡാർക്നസ് എടത്തൊടി ഫിലിംസിന്റെ ബാനറിൽ നാളെ മനാമയിലെ ഏപിക്സ് തീയേറ്ററിൽ റിലീസ് ചെയ്യുന്നു. കോൺവെക്സ് ആണ് ലോഞ്ച് പാർട്ണർ. ചലച്ചിത്ര സീരിയൽ നടനും സംവിധായകനുമായ എം ആർ ഗോപകുമാർ റിലീസ് ചടങ്ങിൽ പങ്കെടുക്കും.

ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ അവതാരകനും നാടക, ചലച്ചിത്ര നടനുമായ ബഹ്‌റൈൻ പ്രവാസിയായ വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു. പ്രവാസികളായ 40 ൽ പരം പ്രതിഭകളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജേക്കബ് ക്രിയേറ്റീവ് ബീസ് സിനിമാറ്റോഗ്രഫി എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരുടെ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാരായി പ്രവർത്തിച്ചത്.

article-image

റിലീസിനോട് അനുബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ എം ആർ ഗോപകുമാർ, ഇടത്തൊടി ഭാസ്കരൻ, ലിനി സ്റ്റാൻലി, അജിത്ത് നായർ, വിനോദ് നാരായണൻ, ജേക്കബ് ക്രിയേറ്റീവ് ബീസ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്കായുള്ള നാളത്തെ പ്രദർശനത്തെ തുടർന്ന് പൊതുവായുള്ള പ്രദർശനം ഉണ്ടാകുമെന്ന് അണിയറ പ്രവത്തകർ അറിയിച്ചു.

article-image

aa

You might also like

Most Viewed