കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025ൽ പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിജയികൾ

മനാമ
പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും റോസ് വുഡ് കാർപെന്ററി & ട്രേഡിങ്ങ് സഹകരിച്ചു സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025ൽ പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിജയികളായി. ആർക്ക് ഏഞ്ചൽസ് ബഹ്‌റൈനെ ആണ് ഇവർ പരാജയപ്പെടുത്തിയത്. സിഞ്ചിലെ അൽ ആഹ്ലി മൈദാനത്ത് വെച്ച് നടന്ന ടൂർണമെന്റ് പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സജി പി തോമസ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിൽ നിന്നുള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
അഭിഷേക് (ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ ) ബെസ്ററ് ബൗളർ & പ്ലയെർ ഓഫ് ദി ടൂർണമെൻറ് എന്ന സ്ഥാനം കരസ്ഥമാക്കിയപ്പോൾ പെനിയേൽ സ്‌ട്രൈക്കേഴ്‌സ് ടീമംഗം അഖിൽ വർഗീസ്, ബെസ്ററ് ബാറ്റ്സ്മാൻ എന്ന സ്ഥാനം കരസ്ഥമാക്കി. പാസ്റ്റർ ജോസഫ് സാം, സന്തോഷ് മംഗലശ്ശേരിൽ, ജബോയ് തോമസ്, ബിബിൻ മോദിയിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ വൈസ് പ്രസിഡന്റ് ആന്റ് ഫൗണ്ടർ മെമ്പർ ആയ ജബോയ്
തോമസിന് ഉള്ള യാത്ര അയപ്പും പരിപാടിയോടനുബന്ധിച്ച് നടന്നു.
aa