കെസിഎ മാസ്റ്റേഴ്സ് 6 എസൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

കേരള കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലാദ്യമായി 40 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടി മാസ്റ്റേഴ്സ് 6 എ
സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കെ സി എ ടീം റിഫ സ്റ്റാർസ് ടീമിനെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി. നിതിൻ കക്കഞ്ചേരി, സുബിൻ അങ്ങാടിക്കൽ എന്നിവർ റഫറിമാരായിരുന്നു. കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് എന്നിവർ വിജയികൾക്കുള്ള അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
asds
zvvc