ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്‌സ് ഓഫ് ആലപ്പി, കിംസ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 'ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാം' എന്ന തലക്കെട്ടിൽ 'നേർവഴി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ഉമൽഹസ്സത്തെ കിംസ് ഹോസ്പിറ്റൽ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. നൂറിലധികം കുട്ടികളും മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
മൂന്ന് സെഷനുകളായി നടന്ന സെമിനാറിന്റെ ആദ്യ ഭാഗം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധൻ ഡോ: അമൽ എബ്രഹാമാണ് നയിച്ചത്. രണ്ടാമത്തെ സെഷന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിലും മൂന്നാമത്തെ സെഷന് ഫോർ പിഎം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്ററും, കൗൺസിലറുമായ പ്രദീപ് പുറവങ്കരയും നേതൃത്വം കൊടുത്തു. സെമിനാറിന് ശേഷം കുട്ടികളും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളത്തിലുള്ള പ്രതിജ്ഞ അഹന പ്രസന്നനും ഇംഗ്ലീഷിലുള്ള പ്രതിജ്ഞ അദ്വൈത് അജിത്തും ചൊല്ലിക്കൊടുത്തു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, അനിൽ യു കെ, കിംസ് ഹെൽത്ത് മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ ഉൾപ്പടെയുള്ള പ്രമുഖർ സെമിനാറിൽ പങ്കെടുത്തു.
accaxa