കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു


ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വർഷത്തെ ബി.കെ.എസ്. ജി.സി.സി. കലോത്സവത്തിന്റെ ഉദ്ഘാടനവും സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്നു. ഗൾഫ് രാജ്യങ്ങളിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ ജി.സി.സി കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് പ്രമോദ് നാരയണൻ എം.എൽ.എ. നിർവഹിച്ചു. പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.

കേരളോത്സവം 2025 കൺവീനർ ആഷ്‌ലി കുര്യൻ നന്ദി പ്രകാശിപ്പിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്, ജി.സി.സി. കലോത്സവം കൺവീനർ ബിറ്റോ പാലമറ്റത്തു എന്നിവർ സന്നിഹിതരായിരുന്നു. കേരളോത്സവത്തിൽ സമ്മാനാർഹമായ കലാപരിപാടികളിലൂടെ ആരംഭിച്ച പരിപാടിയിൽ, കേരളോത്സവം 2025ന്റെ സമ്മാനവിതരണവും നടന്നു. ചടങ്ങിൽ ശ്രീജിത്ത് ഫാറൂഖ്, വിദ്യ വൈശാഖ് എന്നിവർക്ക് യഥാക്രമം കലാശ്രീ കലാരത്ന പട്ടങ്ങൾ സമ്മാനിച്ചു. ഹൗസ് ചാമ്പ്യൻഷിപ്പ് അവാർഡ് ഹിന്ദോളം ഹൗസിനാണ് ലഭിച്ചത്.

article-image

scdxzdasds

You might also like

Most Viewed