പ്രവാസികൾക്കും സന്ദർശന വിസയിലെത്തുന്നവർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്കും സന്ദർശന വിസയിലെത്തുന്നവർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കിരിച്ച് ഗവൺമെന്റ്. വരാനിരിക്കുന്ന ദേശീയ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആരോഗ്യ രംഗത്തെ വികസനങ്ങളുടെയും നവീകര ണങ്ങളുടെയും ഭാഗമായാണ് പദ്ധതി ആവിഷ്കിരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇൻഷൂറൻസ് തീരുമാനവും വരുന്നത്. ഏഴ് ലക്ഷത്തോളം വരുന്ന പ്രവാസികളും അവരുടെ ആശ്രിതരും, സന്ദർശകവിസയിലെത്തുന്നവരും പുതിയ പദ്ധതി വരുന്നതോടെ ഇൻഷൂറൻസ് ഉറപ്പാക്കേണ്ടി വരും.
സർക്കാർ ആശുപത്രികളിലെ സമ്മർദം ലഘൂകരിക്കുക, അടിയന്തര വൈദ്യ പരിചരണത്തിന് ചിലവ് ചുരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് പിന്നിലുള്ളത്. അതോടൊപ്പം ഇൻഷൂറൻസ് സൗകര്യം നിലവിൽ വരുന്നതോടെ പൊതുആരോഗ്യകേന്ദ്രങ്ങളുടെ മേലുള്ള സാമ്പത്തിഭാരം കുറയുമെന്ന പ്രതീക്ഷയും ഗവൺമെന്റിനുണ്ട്. 2025 - 26 വർഷത്തെ ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി 688 മില്യൺ ദിനാറാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനേക്കാൾ 17 ശതമാനം വർദ്ധനവാണ് ഈ വർഷം ഉള്ളത്.
fdfdfhfghgh