ബഹ്റൈൻ ഗ്രാൻഡ്പ്രീ അവസാന പത്ത് ദിവസത്തെ കൗണ്ട്ഡൗണിന് ആരംഭം


ബഹ്റൈനിൽ ഏപ്രിൽ 11 മുതൽ 13 വരെ നടക്കുന്ന ഗ്രാൻഡ് പ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സാഖിറിലെ ബഹ്റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ അവസാന പത്ത് ദിവസമാകുമ്പോൾ, കായിക പ്രേമികളുടെ ആവേശം വാനോളമുയരുകയാണ്. ഇതിന്റെ ഭാഗമായി അദ്‍ലിയയിലെ ബ്ലോക്ക് 338ൽ ആരംഭിച്ചിരിക്കുന്ന ഫാൻ വില്ലേജിൽ നിരവധി പേരാണ് എത്തുന്നത്. ഏപ്രിൽ 9 വരെയാണ് വില്ലേജ് പ്രവർത്തിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ ഉച്ചമുതൽ രാത്രി 12 വരെയുമാണ് സന്ദർശകർക്കായി വില്ലേജ് തുറന്ന് നൽകിയിരിക്കുന്നത്.

വിപുലമായ വിനോദപരിപാടികൾ ഒരുക്കിയിട്ടുള്ള ഇവിടെ പ്രവേശനം സൗജന്യമാണ്. സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങൾ, ഫോർമുല 1 റേസിങ് സിമുലേറ്ററുകൾ, കുടുംബ വിനോദ സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. പ്രധാനവേദിയിൽ ഡിജെകളുടെയും പരമ്പരാഗത ബാൻഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികൾക്കുള്ള വിനോദ ഇടവുമുണ്ട്.

article-image

adadsadfsfx

You might also like

Most Viewed