ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയുടെ ഗുദേബിയ അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള പ്രവർത്തന ഉദ്ഘാടനം നടന്നു


ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയുടെ ഗുദേബിയ അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള പ്രവർത്തന ഉദ്ഘാടനം എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു.

പ്രമുഖ വ്യവസായിയും ഒലിവ് ഇൻറ്റീരിയർസ്  കമ്പനി മാനേജിങ്ങ് ഡയറക്ടറുമായ സുധീർ കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, ഏരിയ കൺവീനർ അനൂപ് ഗോപാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു.

എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, രക്ഷാധികാരി ദിലീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും  സെവൻ ആർട്സ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച കരോക്കേ ഗാനമേളയും ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. രമ്യ ശ്രീകാന്ത് പരിപാടിയുടെ മുഖ്യ  അവതാരക ആയിരുന്നു. എസ്‌ എൻ സി എസ് എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി നന്ദി രേഖപ്പെടുത്തി.

article-image

്ിേ്ി

You might also like

Most Viewed