'പാട്ടറിയാൻ,പാട്ടിനെ അറിയാൻ ' ഒരു കെ എസ് സി എ കൂട്ടായ്മ


ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഗീത പ്രേമികൾക്കായി 'സ്വരലയം' എന്ന പേരിൽ ഒരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നൽകി. കെ. എസ്. സി. എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ. എസ്. സി. എ. പ്രസിഡന്റ്‌ രാജേഷ് നമ്പ്യാർ ഭദ്രദീപം കൊളുത്തി സ്വരലയം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി എല്ലാ ആഴ്ചയിലും പാട്ടുകളെപ്പറ്റി ചർച്ച ചെയ്യുകയും പാടാൻ ആഗ്രഹമുള്ളവർക്ക് മികച്ച സൗണ്ട് സിസ്റ്റത്തോടെയുള്ള വേദി ഒരുക്കുകയും ചെയ്യും. കൂടാതെ കൂട്ടായ്മയിൽ കടന്നുവരുന്നവരുടെ രചനകൾ ഈണമിട്ട് അവതരിപ്പിക്കുക, സംഗീതത്തെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും താൽപ്പര്യമുള്ളവർക്ക് പ്രാഥമിക പാഠങ്ങൾ നൽകുക എന്നതൊക്കെയാണ് സ്വരലയത്തിന്റെ ലക്ഷ്യങ്ങൾ.

ജനറൽ സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്വരലയത്തെ നയിക്കുന്ന രാജീവ്‌ വെള്ളിക്കോത്ത് സ്വരലയത്തിന്റെ ഉദ്ദേശ ലക്ഷ്യവും വിശദീകരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി മനോജ്‌ നമ്പ്യാർ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ രമ സന്തോഷ്‌, മുൻ ജനറൽ സെക്രട്ടറിസതീഷ് നാരായണൻ എന്നിവർ ആശംസകൾ നേർന്നു. ലേഡീസ് വിംഗ് സെക്രട്ടറിയും, സ്വരലയം കോ കോർഡിനേറ്ററുമായ സുമ മനോഹർ നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 39147270 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

sdsad

article-image

asdsa

You might also like

Most Viewed