ബഹ്റൈന്റെ ആദ്യ തദ്ദേശീയ ഉപഗ്രഹമായ അൽ മുന്തർ സിഗ്നലുകൾ അയച്ചു തുടങ്ങിയതായി ബഹ്റൈൻ സ്പേസ് ഏജൻസി

ബഹ്റൈന്റെ ആദ്യ തദ്ദേശീയ ഉപഗ്രഹമായ അൽ മുന്തർ ഭ്രമണപഥത്തിൽ സ്ഥിരത കൈവരിച്ച് സിഗ്നലുകൾ അയച്ചു തുടങ്ങിയതായി ബഹ്റൈൻ സ്പേസ് ഏജൻസി. മാർച്ച് 15ന് അമേരിക്കയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ അൽ മുന്തർ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്.
ഉപഗ്രഹം അതിൻ്റെ നിശ്ചിത ഭ്രമണപഥത്തിലെത്തിയ ശേഷമാണ് ആദ്യ സിഗ്നലുകൾ ലഭിച്ചത്. ഉപഗ്രഹം അതിൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഉടൻ തന്നെ സിസ്‌റ്റം ആക്ടിവേഷൻ ആരംഭിച്ചതായും പവർ സിസ്‌റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്‌റ്റങ്ങൾ പ്രവർത്തിക്കാൻ പ്രാപ്തമാക്കുകയും ചെയ്തുവെന്ന് 'അൽ മുൻതറിൻ്റെ' പ്രൊജക്ട് മാനേജർ ആയിഷ അൽ ഹറം പറഞ്ഞു.
szcz